Skip to main content
സംസ്ഥാന പൊതുവിതരണ ഉപഭോക്തൃ വകുപ്പ് കതിരൂർ ജി വി എച്ച് എസ് എസിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം

ക്വിസ് മല്‍സരവും ബോധവത്കരണ ക്ലാസും നടത്തി

ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉപഭോക്ത്യ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി  വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മല്‍സരവും ബോധവത്കരണ ക്ലാസും നടത്തി. കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി രാജ് ഉദ്ഘാടനം ചെയ്തു. ക്വിസ് മല്‍സരത്തില്‍ കൂത്തുപറമ്പ് എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഇ ശ്രീലക്ഷ്മി ഒന്നാമതെത്തി. ജി.എച്ച് എസ് എസ് പാട്യം പത്താം ക്ലാസ് വിദ്യാര്‍ഥി എ വേദിക രണ്ടാം സ്ഥാനവും മമ്പറം എച്ച് എസ് എസിലെ ടി അദ്വൈത് സുഷജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ ജി സുമ അധ്യക്ഷയായി. കണ്ണൂര്‍ നോഡല്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ഡോ. വിഷ്ണു എസ് ഷാജി ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ച് ബോധവത്കരണ ക്ലാസെടുത്തു. ടി.വി ശ്രീനാഥായിരുന്നു ക്വിസ് മാസ്റ്റര്‍. കതിരൂര്‍ ഗ്രാമപഞ്ചായത്തംഗവും പി.ടിഎ പ്രസിഡന്റുമായ എന്‍ സുധീഷ്, കതിരൂര്‍ ജി.എച്ച്.എസ്.എസ് പ്രധാനധ്യാപിക ഡി ബിന്ദു, ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി മുസ്തഫ, തലശ്ശേരി താലൂക്ക് അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ സുനില്‍ കുമാര്‍, കണ്‍സ്യൂമര്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ വി അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date