പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ തിരുവങ്ങാട്ട് ശിവക്ഷേത്രം, ഏറനാട് താലൂക്കിലെ തൃപ്പനച്ചി പെരുംതൃക്കോവില്‍ ദേവസ്വം, കരുമന്കാവ് ദേവസ്വം, ചെറുകുറ്റിശ്ശേരി ക്ഷേത്രം, ചങ്ങമംഗലം വിഷ്ണുക്ഷേത്രം, നിലമ്പൂര്‍ താലൂക്കിലെ നീലേമ്പ്ര കരിങ്കാളി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധര്‍മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഡി ബ്ലോക്ക് മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസ്സിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ ലഭിക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ദേവസ്വം വകുപ്പിന്റെ മലപ്പുറം ഡിവിഷന് ഇന്‍സ്പെക്ടര്‍ ഓഫിസില്‍ നിന്ന് ലഭിക്കും. http://www.malabardevaswom.kerala.gov.in/ എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ഫോണ്‍- 0495 2374547.
- Log in to post comments