Skip to main content

ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

പാഞ്ഞാള്‍ ഗ്രാമീണ വായനശാലയില്‍ തുടങ്ങിയ പാഞ്ഞാള്‍ പഞ്ചായത്ത് ജോബ് സ്റ്റേഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ ഉദ്ഘാടനം ചെയ്തു. വിവിധ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജോബ് രജിസ്‌ട്രേഷനും അവര്‍ക്ക് ആവശ്യമായ തൊഴില്‍ കണ്ടെത്തുന്നതിനും ഇന്റര്‍വ്യുകളില്‍ പങ്കെടുക്കുന്നതിനും അടക്കമുള്ള സേവനങ്ങളും ഇനി മുതല്‍ പഞ്ചായത്തിലെ ജോബ് സ്റ്റേഷന്‍ വഴി ലഭ്യമാകും.

പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല രവികുമാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീജ, വായനശാല പ്രസിഡന്റ് വിജയ് ആനന്ദ്, കെ-ഡിസ്‌ക് ചാര്‍ജിങ് ഓഫീസര്‍ ദീപ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്‍.എം. ഷെരീഫ്, കില പ്രധിനിധികളായ അജിത പാഞ്ഞാള്‍, ശാരിക, അഞ്ജന, മിനി തുടങ്ങിയവര്‍ പങ്കെടുത്തു.

date