അറിയിപ്പുകൾ
കെഎഎസ് പരിശീലനം
സംസ്ഥാന തുടർവിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴിൽ വരുന്ന സിവിൽ സർവീസ് അക്കാദമിയിൽ കെഎഎസ് പരീക്ഷയുടെ ഓൺലൈൻ, ഓഫ്ലൈൻ പരിശീലന ക്ലാസുകൾ മാർച്ച് 20 ന് ആരംഭിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിലാണ് പരിശീലനം.
കൂടുതൽ വിവരങ്ങൾക്ക് kscsa.org.
ഫോൺ: 0495-2386400, 8281098870.
ദര്‍ഘാസ് ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന 9 പൊതുമരാമത്ത് പ്രവൃത്തികളുടെ
(WINDOW NO.8247759/2025) ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്ന അവസാന തീയ്യതി മാര്‍ച്ച് 25 വൈകുന്നേരം 3 മണി. ദർഘാസുകൾ മാർച്ച് 26 ന് വൈകുന്നേരം 3 മണിക്ക് ഓൺലൈനായി തുറക്കും.
വെബ്സൈറ്റ്: https://tender.Isgkerala.gov.in/pages/displayTender.php, www.etenders.kerala.gov.in
ഫോണ്‍: 0496-2590232.
മത്സ്യതൊഴിലാളി അംശാദായം
കോഴിക്കോട് ജില്ലയിലെ കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റർ ചെയ്ത മത്സ്യ/അനുബന്ധ മത്സ്യത്തൊഴിലാളികള്‍ 2024-25 വര്‍ഷത്തെ അംശദായം മാര്‍ച്ച് 20 ന് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ അടക്കണം. വിഹിതം അടക്കാത്തവരെ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയില്‍ പുതുക്കാൻ സാധിക്കില്ല.
- Log in to post comments