Post Category
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
മയ്യനാട് പഞ്ചായത്തില്‍ 19-ാം വാര്‍ഡ് ആലുംമൂട്ടിലും തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ 8-ാം വാര്‍ഡ് കണ്ണനല്ലൂര്‍ ടൗണിലും ആരംഭിക്കുന്ന അങ്കണവാടി കം ക്രഷില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് വാര്‍ഡിലെ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം. പ്രായപരിധി- 35 വയസ്. യോഗ്യത: വര്‍ക്കര്‍- പ്ലസ് ടു, ഹെല്‍പ്പര്‍- എസ്എസ്എല്‍സി. രേഖകള്‍ സഹിതം സി.ഡി.പി.ഒ, ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മുഖത്തല, പി.ഒ. കൊല്ലം, പിന്‍-691577 വിലാസത്തില്‍ മാര്‍ച്ച് 25 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-9447341593.
date
- Log in to post comments