Post Category
ലോക ഉപഭോക്തൃ ദിനാചരണം നാളെ
ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തോടനുബന്ധിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ലോക ഉപഭോക്തൃ അവകാശ ദിനാചരണം നാളെ(മാര്‍ച്ച് 15) രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ് കുമാര്‍ കെ കെ അധ്യക്ഷത വഹിക്കുന്ന പരിപാടി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 'സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്ന വിഷയത്തെ ആധാരമാക്കി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫീസിഷ്യന്‍ ഡോ. സുധീര്‍ എം ക്ലാസെടുക്കും.
date
- Log in to post comments