Skip to main content

കുടുംബശ്രീ സ്നേഹിത പോലീസ് സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും മാനസിക പിന്തുണയും ലക്ഷ്യമാക്കി കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മിഷനും ആഭ്യന്തരവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന സ്നേഹിത - പോലീസ് സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

 

ജില്ലാതലത്തില്‍ 9 കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ ഒരുങ്ങുന്നത്. എല്ലാ ഡി.വൈ.എസ്.പി/എ.സി.പി ഓഫീസുകളും കേന്ദ്രീകരിച്ച് രണ്ട് ദിവസത്തേക്ക് കമ്മ്യൂണിറ്റി കൗണ്‍സിലറുടെ സേവനം ഉറപ്പാക്കും.

 

2013 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താല്‍ക്കാലിക താമസം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, നിയമസഹായം തുടങ്ങിയവ സൗജന്യമായി നല്‍കിവരുന്നു. സ്നേഹിതയുടെ ജില്ലാ കേന്ദ്രം കാക്കനാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലാണ് സബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

 

മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ, മുനമ്പം, പുത്തന്‍കുരിശ് എന്നിവിടങ്ങളിലെ ഡിവൈഎസ്.പി ഓഫീസുകളിലും തൃക്കാക്കര, എറണാകുളം, മട്ടാഞ്ചേരി എസി.പി ഓഫീസുകളിലും എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലും ആരംഭിക്കുന്ന പുതിയ 9 എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ വഴിയാണ് സ്നേഹിതയുടെ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

 

date