ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തി. ക്വാര്‍ട്ടേഴ്‌സുകളിലൊന്നും തന്നെ ജൈവ-അജൈവ മാലിന്യ സംസ്‌കരണത്തിന് പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലയെന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ വസ്തുക്കള്‍ വ്യാപകമായി കത്തിക്കുന്നതായും കണ്ടെത്തി. കോട്ടക്കല്‍ ആട്ടീരിയിലെ സ്ഥാപനം, ഒതുക്കുങ്ങല്‍ നഗരത്തിലെ ചിക്കന്‍ സ്റ്റാള്‍ എന്നിവ മലിനജലം സ്ഥാപനങ്ങളോട് ചേര്‍ന്ന തോട്ടിലേക്കും ഓടയിലേക്കും ഒഴുക്കി വിടുന്നതായി കണ്ടെത്തി. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍, സ്ഥല ഉടമകള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി.
പരിശോധനക്ക് ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ പ്രദീപന്‍ ഇ,അനില്‍ കുമാര്‍ കെ പി, സിറാജ്ജുദ്ധീന്‍ കെ, ജയപ്രകാശ്, എന്നിവരും ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.
- Log in to post comments