Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആന്‍ഡ് ഡിസൈനിംഗ് ട്രേഡില്‍ മുസ്ലീം വിഭാഗത്തിനും സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡില്‍ പൊതു വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലാണ് അഭിമുഖം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 27ന് രാവിലെ 11മണിക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാറും അവയുടെ പകര്‍പ്പുമായി കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471-2418317
date
- Log in to post comments