Skip to main content

അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രിൽ 10 മുതൽ

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കെ.എ.ടി.പി.എസും തിരുവനന്തപുരം ഡിടിപിസിയും സംയുക്തമായി ഏപ്രില്‍ 10 മുതൽ 13 വരെ  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ ഇടവ ബീച്ചിലാണ് ഫെസ്റ്റിവല്‍ നടത്തുന്നത്.
 
രാജ്യത്ത് സര്‍ഫിംഗ് കായിക വിനോദം പ്രോത്സാഹിപ്പിക്കുക, കേരളത്തെ രാജ്യത്തെ പ്രധാന സര്‍ഫിംഗ് ഡസ്റ്റിനേഷനാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഭ്യന്തര വിദേശ സര്‍ഫിംഗ് കായിക താരങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ പരസ്പരം മത്സരിക്കും.

പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 17ന് വൈകിട്ട് 4ന് കളക്ടറേറ്റിൽ വി.ജോയി എംഎല്‍എയുടെ അധ്യക്ഷതയിൽ സംഘാടക സമിതിയോഗം ചേരും. ജില്ലാ കളക്ടർ അനു കുമാരി പങ്കെടുക്കും.

date