Skip to main content

ചമ്പക്കുളം ബ്ലോക്കിൽ 'ടേക്ക് എ ബ്രേക്ക്' പദ്ധതിക്ക് തുടക്കം

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം  'ടേക്ക് എ ബ്രേക്ക് ' പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി നിർവ്വഹിച്ചു. ചമ്പക്കുളം ബസ് സ്റ്റാൻഡിന് സമീപം സിഎച്ച്സിയുടെ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. 8,12,648 രൂപയാണ് ചെലവ്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്കായി പ്രത്യേകം ശുചിമുറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകർക്കാണ്  പരിപാലന ചുമതല. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് ശ്രീകാന്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗോകുൽ ഷാജി, ആനി ഈപ്പൻ, പഞ്ചായത്തംഗം ഉഷ സുഭാഷ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാജു മോൻ പത്രോസ് തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/813)

date