Skip to main content

യൂത്ത്പാർലമെന്റ് മത്സരങ്ങളുടെ രജിസ്ട്രേഷൻ 16 വരെ

കേന്ദ്ര  യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത്പാർലമെന്റ് മത്സരങ്ങളുടെ രജിസ്ട്രേഷൻ മാർച്ച് 16ന് അവസാനിക്കും. 18നും 25നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. 'വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?' എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ þhttps://mybharat.gov.in/pages/event_detail?event_name=VIKSIT-BHARAT-YOUTH-PARLIAMENT-DISTRICT-NODAL-LEVEL-Wayanad&key=804100964218 പോർട്ടലിൽ അപ് ലോഡ് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത്.  മാർച്ച് ഒമ്പത് വരെ വീഡിയോ അപ് ലോഡ് ചെയ്യാം. കേരളത്തിൽ തിരഞ്ഞടുക്കപെട്ട നാല് നോഡൽ സ്ഥലങ്ങളിലാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുക. സംസ്ഥാനതല മത്സരത്തിൽ വിജയികളാകുന്ന മൂന്ന് പേർക്ക് പാർലമെന്റ് മന്ദിരത്തിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാത് നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാരുമായും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായി ബന്ധപ്പെടാം. ഫോൺ: 7736426247,8921255501.

date