Skip to main content
കൂത്തുപറമ്പ് നഗരസഭ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങളെ സമ്പൂർണ ഹരിത തദ്ദേശസ്ഥാപനങ്ങളായി പ്രഖ്യാപിച്ചു

കുറുമാത്തൂരും കൂത്തുപറമ്പും ഇനി സമ്പൂർണ ഹരിത തദ്ദേശസ്ഥാപനങ്ങൾ

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങളെ സമ്പൂർണ ഹരിത തദ്ദേശസ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. നവകേരളം കർമ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി. എൻ സീമയാണ് പ്രഖ്യാപനം നടത്തിയത്.
കരിമ്പം ജൈവ വൈവിധ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ഡി.പി.ആർ പ്രകാശനവും ഡോ. ടി. എൻ സീമ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം സീന അധ്യക്ഷയായി. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ആണ് ഗ്രാമപഞ്ചായത്തിന് വേണ്ടി നെറ്റ് സീറോ ഡി.പി.ആർ തയ്യാറാക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. കെ എൻ രാജേഷ് മുഖ്യാതിഥിയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ ഹരിത പ്രഖ്യാപനം നടത്തിയ സ്ഥാപനങ്ങളെ അനുമോദിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.  

കൂത്തുപറമ്പ് മാറോളി ഘട്ടിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്‌സൺ വി. സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. മികച്ച ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾക്കുള്ള ഉപഹാരം വിതരണം ചെയ്തു.  തുടർന്ന് നഗരസഭയുടെ മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു. 

date