Post Category
ഇടുക്കി ജില്ലയിലെ വനമിത്ര അവാർഡ് പ്രഖ്യാപിച്ചു
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ്നൽകുന്ന 2024-25 വർഷത്തെ വനമിത്ര അവാർഡിന് ഇടുക്കി ജില്ലയിൽ നിന്നും പരിസ്ഥിതി പ്രവർത്തകനായ സുനിൽ സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ നിന്നും ലഭിച്ച ഒൻപത് അപേക്ഷകളിൽ സംസ്ഥാന കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നടത്തിയത് . മാർച്ച് 21 ന് വനദിനത്തിൽ അവാർഡ് വിതരണം ചെയ്യും. ജേതാവിന് 25000/- രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക.
ഫോട്ടോ : സുനിൽ സുരേന്ദ്രൻ
date
- Log in to post comments