Post Category
ഗസ്റ്റ് ഇലക്ട്രീഷ്യന്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ദേശമംഗലം ഗവ. ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസര്‍വേഷന്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് വിഭാഗം ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവും എന്‍ജിനീയറിങ് ഡിഗ്രിയും ഒരുവര്‍ഷ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും രണ്ട് പകര്‍പ്പുകളും സഹിതം മാര്‍ച്ച് 18 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04884 279944.
date
- Log in to post comments