നശാമുക്ത് ഭാരത് അഭിയാന്; ജില്ലാതല ഉദ്ഘാടനവും ലഹരി വിരുദ്ധ സന്ദേശ ഓട്ടന്തുള്ളലും ഇന്ന്; മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും
നശാമുക്ത് ഭാരത് അഭിയാന്റെ ജില്ലാതല ഉദ്ഘാടനവും ലഹരി വിരുദ്ധ സന്ദേശ ഓട്ടന്തുള്ളലും ഇന്ന് (മാര്‍ച്ച് 15) ഉച്ചയ്ക്ക് 2 ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് നശാമുക്ത് ഭാരത് അഭിയാന്. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി. ബാലചന്ദ്രന് എംഎല്‍എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് എന്നിവര്‍ മുഖ്യാതിഥികളാകും. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഓട്ടന്തുള്ളല് എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജ് അവതരിപ്പിക്കും. തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ റജി ജോയ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി.കെ സതീഷ്, ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. നിസാമുദ്ദീന്‍, സബ് ഇന്‍സ്പെക്ടര്‍ പി. ജയകൃഷ്ണന്, എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments