Post Category
കുടിവെള്ള വിതരണം; അവലോകന യോഗം ചേര്‍ന്നു
ചേലക്കര നിയോജക മണ്ഡലത്തിലെ ജല വിതരണവുമായി ബന്ധപ്പെട്ട അവലോകന യോഗം യു.ആര്‍ പ്രദീപ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
വേനല്‍ കടുത്തതോടെ ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നേരിടുന്ന കുടിവെള്ള ക്ഷാമം യോഗം വിലയിരുത്തി. വകുപ്പ് തലത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. തങ്കമ്മ, കെ. ശശിധരന്‍, ഷെയ്ഖ് അബ്ദുള്‍ ഖാദര്‍, പി.പി സുനിത, കെ. ജയരാജ്, ഗിരിജ മേലേടത്ത് വൈസ് പ്രസിഡന്റ് എം. ഉദയന്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി.എ സുമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments