Post Category
പുന്ന - കുന്നത്തുള്ളി റോഡ് നാടിന് സമര്‍പ്പിച്ചു
ചാവക്കാട് നഗരസഭയില്‍ അഞ്ചാം വാര്‍ഡിലെ പുന്ന - കുന്നത്തുള്ളി റോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി 2024 - 25 ല്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ്, നഗരസഭ കൗണ്‍സിലര്‍ ഷാഹിദ മുഹമ്മദ്, കെ.വി സത്താര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments