കപ്പലണ്ടികൃഷി വിളവെടുപ്പ് നടത്തി
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡിലെ കോച്ചാലി പെരുംതോടിന് സമീപമുള്ള തരിശുഭൂമിയില്‍ കപ്പലണ്ടി കൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്റെ അധ്യക്ഷതയില്‍ നടന്ന വിളവെടുപ്പ് കയ്പ്പമംഗലം എംഎല്‍എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘടാനം ചെയ്തു. എഴുന്നൂറ്റി അമ്പത് ഗ്രാം കപ്പലണ്ടി വിത്ത് വിതച്ചതില്‍ നിന്ന് 10 കിലോഗ്രാം വിളവ് ലഭിച്ചു. കൂടാതെ കൃഷിസ്ഥലത്ത് കൂര്‍ക്ക, മരച്ചീനി, പയര്‍ തുടങ്ങിയ വിവിധ ഇനം കൃഷികള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്നുണ്ട്.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.സി ജയ, വാര്‍ഡ് മെമ്പര്‍ കെ.ആര് രാജേഷ്, മഹാത്മാഗാന്ധി എന്‍ആര്‍ഇജി അസി. എഞ്ചിനീയര്‍ എന്‍.എം ശ്യാമിലി, എന്‍ആര്‍ഇജി മേറ്റ് ശ്രീജ പെരുംതോട്, എന്‍ആര്‍ഇജി ജീവനക്കാരായ എം.വി വിദ്യ, ലിനി, നിയത, സംരക്ഷണ സമിതി ചെയര്മാന് ടി.എസ് ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments