Post Category
ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള ഡേ കെയര്‍ സെന്റര്‍ പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഡേ കെയര്‍ സെന്റര്‍. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കാപ്പച്ചേരി, മെഡിക്കല്‍ ഓഫീസര്‍ ഡോ രമേഷ്.ഡി.ജി, പുല്ലൂര്‍ - പെരിയ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ. വി. വി ,ജില്ലാ മാനസികാരോഗ്യപരിപാടിയുടെ നോഡല്‍ ഓഫീസര്‍ ഡോ. അപര്‍ണ്ണ, സൈക്യാട്രിസ്റ്റ് ഡോ. ശ്രുതി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. ചന്ദ്രന്‍, പ്രോജക്ട് ഓഫീസര്‍മാരായ പ്രജിത്ത്, ഹര്‍ഷ, കൗണ്‍സിലര്‍ അശ്വതി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments