*വയനാട് മെഡിക്കല്‍ കോളെജ്* *ഡയാലിസിസ് സെന്റര്‍ അടിസ്ഥാന വികസനത്തിന് 93.78 ലക്ഷം*
വയനാട് മെഡിക്കല്‍ കോളെജിലെ ഡയാലിസിസ് സെന്റര്‍ അടിസ്ഥാന വികസനത്തിന് 93.78 ലക്ഷം അനുവദിച്ചു. മെഡിക്കല്‍ കോളെജിലെ പുതിയ മള്‍ട്ടിപര്‍പ്പസ് കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. റിസര്‍വ് ഓസ്‌മോസിസ് പ്ലാന്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് 93.78 ലക്ഷം രൂപയുടെ അനുമതി ലഭിച്ചത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി 49,85,910 ലക്ഷവും 15- മത് ധനകാര്യ കമ്മീഷന്‍ ദേശീയ ആരോഗ്യ ദൗത്യം മുഖേന 43,93,000 ലക്ഷം രൂപയുമാണ് പ്രവൃത്തികള്‍ക്കായി അനുവദിച്ചത്. ഡയാലിസിസ് സെന്ററില്‍ നിലവില്‍ ഒരേ സമയം 16 പേര്‍ക്കാണ് ചികിത്സ നല്‍കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഒരേ സമയം 32 പേര്‍ക്ക് ചികിത്സ നല്‍കാന്‍ സൗകര്യം ഒരുക്കും. ഒരു ദിവസം നാല് ഘട്ടങ്ങളിലായി നടത്തുന്ന ഡയാലിസിസില്‍ ദിവസേന 128 പേര്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കും. കേരള മെഡിക്കല്‍ സര്‍വ്വീസ് കോ-ഓപറേഷന്‍ ലിമിറ്റഡാണ് പ്രവൃത്തി നടപ്പാക്കുന്നത്.
- Log in to post comments