*ലോക വൃക്ക ദിനാചരണം: പെരിറ്റോണിയല്‍ ഡയാലിസിസ് പരിശീലനം സംഘടിപ്പിച്ചു*
ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ലോക വൃക്ക ദിനാചരണവും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസ് പരിശീലനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി രോഗങ്ങള്‍ നേരത്തെ കണ്ടെത്തി തടയല്‍, ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കല്‍, ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക ബോധവത്ക്കരണം, പരിശോധനാ ക്യാമ്പുകള്‍ എന്നിവ ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. നിങ്ങളുടെ വൃക്കകള്‍ ഓകെ ആണോ, നേരത്തേ കണ്ടെത്തുക, ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പരിപാടിയിലൂടെ സാമൂഹിക പങ്കാളിത്തത്തോടെ ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ കെ.ആര് ദീപ അധ്യക്ഷയായ പരിപാടിയില്‍ ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സീനിയര്‍ നെഫ്രോളജി സ്പെഷലിസ്റ്റ് ഡോ എസ് സൂരജ് ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസില്‍ പരിശീലനം നല്കി.
- Log in to post comments