Skip to main content

ഉല്ലാസ, തീര്‍ത്ഥാടന യാത്രകളുമായി ബഡ്ജറ്റ് ടൂറിസം സെല്‍

കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മാര്‍ച്ച് മാസം അവധിക്കാല യാത്രകളൊരുക്കി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. മാര്‍ച്ച് 23 ന് രാവിലെ ഏഴിന് അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, പുത്തന്‍കുളം കാവേരി പാര്‍ക്ക്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ  ഉള്‍പ്പെട്ട കടല്‍ തീര ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്. മാര്‍ച്ച് 23രാവിലെ അഞ്ചിന്  അനന്തപുരിയിലെ ക്ഷേത്രങ്ങളിലേക്ക്  തീര്‍ത്ഥാടനം(ആറ്റുകാല്‍, തിരുവല്ലം,ആഴിമല, ചെങ്കല്‍, കോവളം, പദ്മനാഭ സ്വാമി ക്ഷേത്രം) നിരക്ക് :  490 രൂപ. മാര്‍ച്ച് 23  രാവിലെ അഞ്ചിന് പുറപ്പെടുന്ന വാഗമണ്‍- പരുന്തുംപ്പാറ ഉല്ലാസ യാത്രയില്‍ ഉച്ചഭക്ഷണം ഉള്‍പ്പടെ അഡ്‌വെഞ്ചര്‍ പാര്‍ക്ക്,  വാഗമണ്‍ മേഡോസ്, പൈന്‍ വാലി എന്നിവ ഉള്‍പ്പെടും.  നിരക്ക് : 840 രൂപ. 24 ന് ഗവിയാത്ര 5 മണിക്ക് , അടവി ഇക്കോ ടൂറിസം, പരുന്തുംപ്പാറ എന്നിവിടങ്ങളിലേക്ക് പുറപ്പെടും. എന്‍ട്രി ഫീസുകള്‍, ഉച്ച ഭക്ഷണം,അടവി ഇക്കോ ടൂറിസത്തിലെ കുട്ടവഞ്ചി സഫാരി എന്നിവ ഉള്‍പ്പടെ 1850  രൂപയാണ് നിരക്ക്.
30 ന് തീര്‍ത്ഥാടന യാത്രയില്‍ തിരുവല്ലഭ ക്ഷേത്രം, ചക്കുളത്തുകാവ്, അമ്പലപ്പുഴ, ചെട്ടികുളങ്ങര മണ്ണാറശ്ശാല, ഹരിപ്പാട്, ഓച്ചിറ എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. നിരക്ക് :450 രൂപ. 30 ന് കോട്ടയം ഇടുക്കി ജില്ലാ അതിര്‍ത്തിയിലെ ഇല്ലിക്കല്‍ കല്ല് - ഇലവീഴാപൂഞ്ചിറ, മലങ്കര ഡാം എന്നി പ്രദേശങ്ങളിലേക്ക് ഒരു ഉല്ലാസ യാത്ര പുറപ്പെടുന്നു. നിരക്ക് : 690രൂപ. മാര്‍ച്ച് 30 ന് പുലര്‍ച്ചെ 5 ന് കന്യാകുമാരി യാത്ര പുറപ്പെടും, തൃപ്പരപ്പ് വെള്ളച്ചാട്ടം, പദ്മനാഭപുരം കൊട്ടാരം, എന്നിവ ഉള്‍പ്പട്ട യാത്ര രാത്രിയില്‍ കുളത്തൂപ്പുഴയില്‍ മടങ്ങി എത്തുന്നു. യാത്ര നിരക്ക് : 710.
അഷ്ടമുടികായലില്‍ 7 മണിക്കൂര്‍ നേരം വിനോദം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെയുള്ള  ഹൗസ് ബോട്ട് യാത്ര   കുളത്തൂപ്പുഴയില്‍ നിന്നും മാര്‍ച്ച് 31 റംസാന്‍ ദിനത്തില്‍ രാവിലെ 7 ന് പുറപ്പെടുന്നു. യാത്ര നിരക്ക് 1500.  ബുക്കിങ്ങിനായി: 8129580903, 0475-2318777.
(പി.ആര്‍.കെ നമ്പര്‍ 745/2025)

date