Skip to main content

ബയോ ബിൻ വിതരണം ചെയ്തു 'മാലിന്യരഹിത തൃക്കടീരി

 

സമ്പൂർണ മാലിന്യ മുക്തം' എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കടീരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും ഘടക സ്ഥാപനങ്ങൾക്കും ബയോബിൻ വിതരണം ചെയ്തു . വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ലതിക നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് മുസ്തഫ, സ്റ്റാൻ്റിങ് കമ്മറ്റി അംഗങ്ങളായ സാഹിറ, ജയലക്ഷ്മി, മണികണ്ഠൻ, സെക്രട്ടറി പി.കെ പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമസേവകൻ രാജേഷ് സ്വാഗതവും അസി. സെക്രട്ടറി സുഭാഷ് നന്ദിയും പറഞ്ഞു.

 

date