ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ജില്ലാ കളക്ടർ
വാണിജ്യവ്യാപാരരീതികൾ മാറിവരുന്ന ഇക്കാലത്ത് ഉപഭോക്താക്കൾ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അവസംരക്ഷിക്കപ്പെടണമെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു.
ലോക ഉപഭോക്തൃഅവകാശദിനാഘോഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഉപഭോക്തൃ അവകാശങ്ങൾ എന്ന വിഷയത്തിൽ അഡ്വ. ഷിജി ജോസഫ് ക്ലാസെടുത്തു.
'അളവ്-തൂക്കം ഉപഭോക്തൃ അറിവിലേക്ക് ' എന്ന വിഷയത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥ അനുമോൾ റോയി വിവരങ്ങൾ പങ്കുവച്ചു.ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ബാബു സെബാസ്റ്റ്യൻ 'സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്ന വിഷയം അവതരിപ്പിച്ചു.
ഉപഭോക്തൃസംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ മത്സരത്തിൽ അടിമാലി സർക്കാർ ഹൈസ്കൂൾ, പഴയരിക്കണ്ടം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
അടിമാലി സ്കൂളിൽ നിന്ന് എസ്. ഗൗരി കല്യാണി, മീനാക്ഷി മനോജ് എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. പഴയരികണ്ടം സ്കൂളിൽ നിന്ന് ടെഫിൻ റോബിൻ, വൈഗ സന്തോഷ് എന്നിവർ പങ്കെടുത്തു.
രണ്ടാം സമ്മാനം തൊടുപുഴ എപിജെ അബ്ദുൾ കലാം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ നേടി. സ്കൂളിനെ പ്രതിനിധീകരിച്ച് ഫയാസ് ജുനൈദ്, സഫ് വാൻ ഷാജഹാൻ എന്നിവരാണ് പങ്കെടുത്തത്. മൂന്നാം സമ്മാനം സർക്കാർ വി എച്ച് എസ് എസ് മുന്നാർ, സെൻ്റ് ഫിലോമിനാസ് എച്ച്.എസ് ഉപ്പുതറ എന്നീ സ്കൂളുകൾ നേടി. മൂന്നാർ സ്കൂളിൽ നിന്ന് വിശ്വജിത്ത് എം, റിയോ പെറ്റ്സൻ എന്നിവർ മത്സരിച്ചു. ഉപ്പുതറ സ്കൂളിൽ നിന്ന് കൈലാസ് പി അജേഷ് , സൗപർണിക അനീഷ് ശങ്കർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് കളക്ടർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
പരിപാടിയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് അധ്യക്ഷത വഹിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡൻ്റ് വൽസമ്മ ചിറ്റിടിച്ചാലിൽ, കൺസ്യൂമർ വിജിലൻസ് ഫോറം അംഗം പി.എസ് അനിത ജില്ലാ സപ്ലൈ ഓഫീസർ ബൈജു കെ ബാലൻ , ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് ബൈജു വി എന്നിവർ പങ്കെടുത്തു.
ചിത്രം: 1) ലോക ഉപഭോക്തൃഅവകാശദിനാഘോഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യുന്നു.
video https://we.tl/t-vRpsuDv1ko
- Log in to post comments