Post Category
ശ്രവണ സഹായികൾ വിതരണം ചെയ്തു
തോളൂർ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്ക് ശ്രവണ സഹായികളുടെ വിതരണം നടത്തി.
ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല കുഞ്ഞുണ്ണി നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ ഐ.സി. ഡി. എസ് സൂപ്പർ വൈസർ പി. ഗീത പദ്ധതി വിശദീകരിച്ചു. പതിമൂന്ന് പേർക്കാണ് സൗജന്യമായി ഹിയറിങ് എയ്ഡ് വിതരണം ചെയ്തത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി പഞ്ചായത്ത് കേൾവിയില്ലാത്ത ആളുകൾക്കായി പരിശോധനാ ക്യാമ്പുകൾ നടത്തിയിരുന്നു. ഡോക്ടറുടെ പരിശോധനയെ തുടർന്ന് അർഹരായ വ്യക്തികൾക്ക് കെൽട്രോണിൻ്റെ ശ്രവണ സഹായികൾ നൽകി. പഞ്ചായത്ത് സെക്രട്ടറി അനൂപ് കുമാർ, ക്ഷേമകാര്യ സ്റ്റാൻിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സരസമ്മ സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്തഗം ഷീന തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
date
- Log in to post comments