അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു*
അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂര്‍, പഞ്ചായത്ത് വാര്‍ഡ് എട്ടിലെ 10-ാം നമ്പര്‍ അങ്കണവാടിയിലേക്കും, കാലടി പഞ്ചായത്തിലെ വാര്‍ഡ് 15 ലെ 44-ാം നമ്പര്‍ അങ്കണവാടിയിലേക്കും, തുറവൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒമ്പതിലെ 62-ാം നമ്പര്‍ അങ്കണവാടിയിലേക്കും, അങ്കമാലി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് എട്ടിലെ 79 -ാം നമ്പര്‍ അങ്കണവാടിയിലേക്കും, അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്രഷ് വര്‍ക്കര്‍ / ക്രഷ് ഹെല്‍പ്പര്‍മാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് /മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 25-ന് വൈകിട്ട് അഞ്ചുവരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും.
ഫോണ്‍ 0484-2459255
*പാണിയേലിപോര്, ഇക്കോ ടൂറിസം കേന്ദ്രം മാര്‍ച്ച് 18ന് തുറന്ന് പ്രവര്‍ത്തിക്കില്ല*
വാര്‍ഷിക കണക്കെടുപ്പും, ക്ലീനിംങ്ങും, മറ്റ് അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ മലയാറ്റൂര്‍ വനം ഡിവിഷന് കീഴിലുള്ള പാണിയേലിപോര്, ഇക്കോ ടൂറിസം കേന്ദ്രം മാര്‍ച്ച് 18-ന് തുറന്ന് പ്രവര്‍ത്തിക്കില്ല.
*അദാലത്ത് സമയപരിധി ദീര്‍ഘിപ്പിച്ചു*
ഖനനമേഖലയിലുള്ളവരുടെ അധിക / അനധികൃത ഖനനത്തിനുള്ള അദാലത്തിന്റെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി.പ്രസ്തുത ആവശ്യത്തിലേക്കായി ഇനിയും കാലാവധി നീട്ടി നല്‍കില്ല . ഇത് അവസാന അവസരമായി കണക്കാക്കി അപേക്ഷകള്‍ മാര്‍ച്ച് 31ന് മുമ്പായി ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളുടെയും, അധിക /അനധികൃത ഖനനം കണ്ടെത്തുന്നവയുടെയും റോയല്‍റ്റിയും പിഴയും 31.03.2023 ലെ ചട്ട ഭേദഗതിയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമായിരിക്കും.
ഫോണ്‍:0484 2422354.
- Log in to post comments