Skip to main content

എറണാകുളം ജില്ലാ കോടതിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ജില്ലാ കോടതിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കേരള സർക്കാർ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിലൂടെ മാർച്ച് 30ന് കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.

 

കോടതിയിലെയും പരിസരത്തെയും മാലിന്യങ്ങൾ കൊച്ചി നഗരസഭയുടെയും ഹരിത കേരള മിഷനും, കോടതി ജീവനക്കാരുടെയും സഹകരണത്തോടെ നീക്കം ചെയ്തു.

 

 ശുചീകരണ യജ്ഞം ഡിസ്റ്റിക് ആൻഡ് സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ പത്മജ എസ്. മേനോൻ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സന്ദീപ് കൃഷ്ണ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ രഞ്ജിനി എസ് , ജുഡീഷ്യൽ ഓഫീസറർമാർ, ജീവനക്കാർ, 

കൊച്ചി നഗരസഭ ക്ലീൻ സിറ്റി മാനേജർ ജി സുധീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ.സി സൂര്യ മോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ 

അരുൺ പി വിജയകുമാർ, രമേശ് ബാലൻ

 ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിസ്സ നിഷാദ് തുടങ്ങിയവർ പ്രവർത്തനത്തിന്റെ ഭാഗമായി .

date