Skip to main content

കർഷക ഉൽപ്പാദന സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കേരള സ്‌മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം മുഖേന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻറെ സഹായത്തോടെ ഹോർട്ടികൾച്ചർ മേഖലയിൽ നവീന പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നൽകും. ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളിൽ രൂപീകരിച്ചിട്ടുള്ള കർഷക ഉൽപ്പാദക സംഘങ്ങൾജില്ലകളിൽ വിവിധ ഏജൻസികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതും മുൻകാലങ്ങളിൽ സാമ്പത്തികസഹായം ലഭിക്കാത്തതുമായ കർഷക ഉൽപ്പാദക കമ്പനികൾ എന്നിവയ്ക്ക് അപേക്ഷിക്കാം. പഴങ്ങൾപച്ചക്കറികൾപൂക്കൾസുഗന്ധവ്യഞ്ജനങ്ങൾഔഷധസസ്യങ്ങൾപ്ലാൻറേഷൻ വിളകൾകിഴങ്ങുവർഗങ്ങൾകൂൺതേൻ മുതലായ മേഖലകളിൽ വിളവെടുപ്പാനന്തര സേവനങ്ങൾക്കും മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനും ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങൾപാക്ക് ഹൗസുകൾസംസ്‌കരണ യൂണിറ്റുകൾക്കാവശ്യമായ യന്ത്രസാമഗ്രികൾമറ്റ് ഭൗതികസൗകര്യങ്ങൾ എന്നിവയ്ക്ക് പ്രോജക്ട് അധിഷ്ഠിത സഹായമായാണ് ആനുകൂല്യം നൽകുന്നത്. മാനദണ്ഡങ്ങൾക്ക് വിധേയമായി മൊത്തം പ്രോജക്ട് ചെലവിൻറെ 80 ശതമാനം സഹായമായി അനുവദിക്കും. അപേക്ഷ 22 നകം പ്രോജക്ട് പ്രൊപ്പോസലിനോടൊപ്പം അതാത് കൃഷി അസിസ്റ്റന്റ്‌റ് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കാവുന്നതാണ്.

പി.എൻ.എക്സ് 1209/2025

date