Post Category
ജീവനോപാധി നഷ്ടപരിഹാര വിതരണം 21ന്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപരിഹാര വിതരണം മാർച്ച് 21ന് രാവിലെ 8.30ന് വിഴിഞ്ഞം ടൗൺ സിം ഓഡിറ്റോറിയത്തിൽ നടക്കും.
മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, ശശി തരൂർ എം.പി, എം വിൻസെന്റ് എം.എൽ.എ, വി.ഐ.എസ്.എൽ ഡയറക്ടർ ദിവ്യ എസ് അയ്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്സ് 1231/2025
date
- Log in to post comments