പാനൽ രൂപീകരണം
വനിതാ ശിശു വികസന വകുപ്പ്, ശിശു സംരക്ഷണത്തിന്റെ ഭാഗമായി ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് മാനസീക പിന്തുണ നൽകുന്നതിലേക്കായി സപ്പോർട്ട് പേഴ്സൺ പാനൽ തയ്യാറാക്കുന്നു. താത്പര്യമുള്ള വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാം.
യോഗ്യത - സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ചൈൽഡ് ഡെവലപ്മെന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദമോ അല്ലെങ്കിൽ കുട്ടികളുടെ മേഖലയിൽ 3 വർഷം പ്രവർത്തി പരിചയവും(വിദ്യാഭ്യാസം, വളർച്ച , സംരക്ഷണം), ബിരുദവും.
കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യക്തികൾ, ശിശു സംരക്ഷണ സ്ഥാപനങ്ങൾ, ഷെൽട്ടർ ഹോം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് അപേക്ഷ നൽകാം. അപേക്ഷ തപാൽ മുഖേന അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, , ഗ്രൗണ്ട് ഫ്ളോർ, എ3 ബ്ലോക്ക്, കാക്കനാട് എന്ന വിലാ സത്തിൽ ബന്ധപ്പെടുക, ഫോൺ :0484 2959177, 9946442594, 8157828858
- Log in to post comments