Skip to main content

പി.ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷിക്കാം

 മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2024-2025 വർഷത്തെ പ്രവേശനത്തിന് മാർച്ച് 24 മുതൽ ഏപ്രിൽ 24 വരെ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബി.എസ്.സി ബിരുദം അല്ലെങ്കിൽ ബി.എസ്.സി/ബി.എ സൈക്കോളജിയിലോ ബി.എസ്.സി ഹോം സയൻസിലോ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് മതിയാകും. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസ്സായാൽ മതിയാകും. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രിൽ 24 വരെ  ഓൺലൈനിലൂടെയോ അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോ ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയുംഎസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാ നമ്പർചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് ഓൺലൈനായി ഏപ്രിൽ 24 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-256036364.

പി.എൻ.എക്സ് 1248/2025

date