Skip to main content

അസാപ് കേരളയിലൂടെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഇന്റേൺഷിപ് അവസരം

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കേരള അഗ്രോ മെഷിനറി കോര്പറേഷൻ ലിമിറ്റഡിലേക്കുംതൊടുപുഴ മുനിസിപ്പാലിറ്റിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുംപൊല്യൂഷൻ കൺട്രോൾ ബോർഡിലേക്കും ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മാർച്ച് 28ന് വൈകുന്നേരം 5ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ലിങ്ക് സന്ദർശിക്കുക. കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് : https://connect.asapkerala.gov.in/events/15109 .

എൽ എസ് ജി ഡി - തൊടുപുഴ മുനിസിപ്പാലിറ്റി : https://connect.asapkerala.gov.in/events/15105 , പൊല്യൂഷൻ കൺട്രോൾ ബോർഡ് : https://connect.asapkerala.gov.in/events/14960 .

പി.എൻ.എക്സ് 1249/2025

date