Skip to main content

ഡിസൈനർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഡിസൈൻ / ലേ ഔട്ട് എന്നിവ സമയ ബന്ധിതമായും ആകർഷണീയമായും നിർവഹിക്കുന്നതിനുള്ള ആർട്ടിസ്റ്റുമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാഗസിൻ / ലേ ഔട്ട് ആർടിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രമുഖ മാസികകളുടെ ലേ ഔട്ട് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ലേ ഔട്ട് മേഖലയിലെ പുതിയ പ്രവണതകൾ / സോഫ്ട്‌വെയറുകൾ തുടങ്ങിയവയെക്കുറിച്ച് അറിവുള്ളവരും ഉപയോഗിക്കാൻ പ്രാവീണ്യമുള്ളവരുമായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമ / ബിരുദം എന്നിവ അഭികാമ്യം. അപേക്ഷയിൽ  മാസികയുടെ കവർ പേജ്ഉൾപ്പേജ് എന്നിവയുടെ ലേ ഔട്ട് / ഡിസൈൻ  നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. നേരത്തെ ചെയ്ത ഡിസൈൻ ജോലികളുമായി ബന്ധപ്പെട്ട പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷകൾ ചീഫ് ഓഫീസർകമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്തദ്ദേശ സ്വയംഭരണ വകുപ്പ്സ്വരാജ് ഭവൻനന്ദൻകോട് പി.ഒതിരുവനന്തപുരം  695003  എന്ന വിലാസത്തിൽ മാർച്ച്  31  നകം ലഭിക്കണം.

                പി.എൻ.എക്സ് 1269/2025

date