Skip to main content

നഗരനയ കമ്മിഷന്റെ  സിറ്റിങ്ങ് ആരംഭിച്ചു

കേരള നഗരനയ കമ്മിഷന്റെ അന്തിമ സിറ്റിങ്ങ് ആരംഭിച്ചു. കമ്മിഷന്റെ സമ്പൂർണ്ണ റിപ്പോർട്ട് സിറ്റിങ്ങിനു ശേഷം സർക്കാരിന് സമർപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് യോഗത്തെ അഭിസംബോധന ചെയ്തു.

സംസ്ഥാനത്ത്  സ്ഥലീയ ആസൂത്രണം ശക്തിപ്പെടുത്തണമെന്ന്   യോഗം അഭിപ്രായപ്പെട്ടു.  നഗരനയ കമ്മീഷന്റെ നിർദ്ദേശങ്ങൾ പ്രായോഗികമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ പരിശീലനം നൽകണം. ഭൂവിനിയോഗത്തിലുള്ള നിയന്ത്രണങ്ങളെ കുറിച്ച് പഠിച്ച് ലഭ്യമായ ഭൂമി പ്രായോഗികമായ രീതിയിൽ ഉപയോഗിക്കാനാവണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.

ജലമാലിന്യ നിർമാർജനത്തിന് പുതിയ വഴികൾ തേടണമെന്നും വർദ്ധിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആവാസകാര്യങ്ങൾ പുതിയ നഗരനയത്തിൽ ഉൾപ്പെടുത്തണമെന്നും  യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനംസാംസ്‌ക്കാരികമായ പ്രത്യേകതകൾ എന്നിവ കൂടി കണക്കിലെടുത്താവണം പുതിയ നിർമ്മാണങ്ങൾ ഉൾപ്പെടെയുള്ളവ ആസൂത്രണം ചെയ്യേണ്ടത്.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻകമ്മിഷൻ ചെയർമാൻ ഡോ. എം.സതീഷ് കുമാർ,  ഉപാധ്യക്ഷനായ ഡോ. നാരായണൻ എടാതൻഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്കമ്മിറ്റി അംഗങ്ങളായ ടിക്കേന്ദർ സിങ്ങ് പൻവർവി. സുരേഷ്ഹിതേഷ് വൈദ്യഡോ. അശോക് കുമാർഡോ. വൈ. വി. എൻ. കൃഷ്ണമൂർത്തിപ്രൊഫ. കെ.റ്റി. രവീന്ദ്രൻ,

 പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്,  സ്‌പെഷൽ സെക്രട്ടറി  ടി.വി. അനുപമപ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു,  അർബൻ ഡയറക്ടർ സൂരജ് ഷാജി,  കില ഡയറക്ടർ ഇൻ ചാർജ് ടോബി തോമസ്അർബൻ ചെയർ പ്രൊഫസർ ഡോ. അജിത് കാളിയത്ത് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ് 1294/2025 

date