അറിയിപ്പുകൾ
*അവകാശികൾ ഇല്ലാത്ത വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു*
കൊച്ചി സിറ്റി പോലീസ് യൂണിറ്റിലെ ഹിൽ പാലസ് , കണ്ണമാലി , ഉദയംപേരൂർ, അമ്പലമേട് , ഇൻഫോപാർക്ക്, പള്ളുരുത്തി , മരട്, ഫോർട്ട് കൊച്ചി, ട്രാഫിക് എന്ഫോഴ്സ്മെന്റ് യൂണിറ്റ് ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും പരിധിയിലുമായി അവകാശികൾ ഇല്ലാതെ സൂക്ഷിച്ചു വരുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു. എം എസ് ടി സി (ലി) പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.mstcecommerce.com മുഖേന മാർച്ച് 29 ന് രാവിലെ 11.00 മുതൽ വൈകിട്ട് 3.30 വരെ ഓൺലൈനായി ഇ-ലേലം നടത്തും.
ലേലത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ലേല തീയതിക്കു തൊട്ടു മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് രാവിലെ 10 മുതൽ വൈകിട്ട് വൈകിട്ട് അഞ്ച് വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടുകൂടി വാഹനങ്ങൾ പരിശോധിക്കാം.
*മോട്ടോർ വാഹന വകുപ്പ് മെഗാ അദാലത്ത്*
വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിൽ ഉള്ളതുമായ (പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുളള്ള ചെല്ലാനുകൾ ഒഴികെ ) ചെല്ലാനുകൾക്കും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകുവാൻ അവസരം.
കൊച്ചി സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ്
മെൻറ് വിഭാഗം) ചേർന്ന് കൊച്ചി സിറ്റി പോലീസ് ഇടപ്പള്ളി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിൽ സംഘടിപ്പിക്കുന്ന മെഗാ അദാലത്തിൽ പിഴ ഒടുക്കാം.
മാർച്ച് 26, 27, 28 തീയതികളിലാണ് അദാലത്ത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാം.
ഫോൺ:0484-2344852, 0484-2394218 .
- Log in to post comments