ഹരിത പഞ്ചായത്തായി ഇലഞ്ഞി
ഇലഞ്ഞി ഗ്രാമപഞ്ചായത്തിനെ ഹരിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ചടങ്ങിന് അധ്യക്ഷനായി.
ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ മാലിന്യ സംസ്കരണ രംഗത്ത് മികച്ച മാതൃകകളായ കുടുംബശ്രീ യൂണിറ്റുകളെയും എഡിഎസ് യൂണിറ്റുകളെയും വ്യക്തികളെയും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
ചടങ്ങിന് മുന്നോടിയായി ഇലഞ്ഞി ബസ് സ്റ്റാൻഡ് ഗാന്ധി സ്വകയറിൽ നിന്നും ഹരിത റാലി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ടോമി, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ മോളി എബ്രഹാം, ജിനി ജിജോയ്, മാജി സന്തോഷ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം പി ജോസഫ്, ജോർജ് ചമ്പമല, ജയശ്രീ സനൽ ,സുരേഷ് ജോസഫ് ,സന്തോഷ് കോരപ്പിള്ള ,സുജിത സദൻ ,സിഡിഎസ് പ്രസിഡൻറ് വത്സ വർഗീസ്, കിലാ ആർ പി മർക്കോസ് ഉലഹന്നൻ ,അഞ്ജു സൂസൻ , അസി. സെക്രട്ടറി ബെനിഫസ് എം. സിറിയക്, മഞ്ജൂഷ് ജോസഫ്, ആതിര തങ്കൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments