Skip to main content

മാലിന്യമുക്ത നവകേരളം:സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി ചോറ്റാനിക്കര

 

 

ജില്ലാ കളക്ടർ പ്രഖ്യാപനം നടത്തി

 

മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. 

ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പ്രഖ്യാപനം നടത്തി. 

 

പ്രഖ്യാപനത്തോടനുബന്ധിച്ച് ചോറ്റാനിക്കര ജംഗ്ഷനിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ,ഹരിത കർമ്മ സേന അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ,തൊഴിലുറപ്പ് തൊഴിലാളികൾ , റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, വായനശാല പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.  

 

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ രാജേഷ് പ്രഖ്യാപന ചടങ്ങിൽ അധ്യക്ഷനായി. മികച്ച ജില്ലാ കള്കടർ ആയി തിരഞ്ഞെടുക്കപ്പെട്ട കളക്ടറെ ചടങ്ങിൽ ആദരിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതിൽ മികച്ച പിന്തുണ നൽകിയ ചോറ്റാനിക്കര ഹരിത കർമ്മ സേന , കുടുംബശ്രീ , മാലിന്യ സംസ്കരണ തൊഴിലാളികൾ എന്നിവരെ ആദരിച്ചു.

 

യോഗത്തിൽ വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ ജെ ജോയ്, വികസന കാര്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ സിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ഭാസി, പഞ്ചായത്ത് സെക്രട്ടറി ബീഗം സൈന, മുളന്തുരുത്തി ബ്ലോക്ക് അംഗങ്ങളായ കെ കെ അജി, ജൂലിയറ്റ് ബേബി, വാർഡ് അംഗങ്ങളായ ഷിൽജി രവി , പി.വി പൗലോസ്, പ്രകാശ് ശ്രീധരൻ, ദിവ്യ ബാബു, ഇന്ദിര ധർമ്മരാജൻ, ലൈജു ജനകൻ, ലേഖ പ്രകാശ്,റെജി കുഞ്ഞൻ,മിനി പ്രദീപ്, 

ചോറ്റാനിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ടി.എസ് ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ ആർ രാജേഷ്, മുളന്തുരുത്തി പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ എം ആർ അനു, നവകേരള മിഷൻ ആർ.പി കെ.റ്റി രത്നാഭായി, നാഷണൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പി സി അജിത്ത് കുമാർ, വി.ഇ.ഒ മാരായ സൂര്യ രാജൻ, രാജേശ്വരി സി, സി.ഡി.എസ്സ് ചെയർപേഴ്സൺ കവിത മധു, സി.ഡി.എസ് അംഗങ്ങൾ, വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date