Skip to main content

ട്രാന്‍സ് ജെന്‍ഡര്‍ സ്‌പെഷ്യല്‍ എന്റോള്‍മെന്റ് ക്യാമ്പ് 27 ന്

ജില്ലാ ഇലക്ഷന്‍ ഓഫീസിന്റെയും ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സ്‌പെഷ്യല്‍ എന്റോള്‍മെന്റ് ക്യാമ്പ് മാര്‍ച്ച് 27 ന് നടക്കും. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസിനു സമീപമുള്ള അക്കാദമിക് ഹാളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്ത ട്രാന്‍സ് ജെന്‍ഡര്‍ ഐഡി കാര്‍ഡുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസും അഡ്രസ്സും തെളിയിക്കുന്നതിനുള്ള രേഖകള്‍, വോട്ട് ചേര്‍ക്കേണ്ട വ്യക്തിയുടെ വീട്ടിലെ മറ്റൊരു വ്യക്തിയുടെ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ എന്നിവ കരുതണം. പ്രസ്തുത വീട്ടില്‍ ആരുംതന്നെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അയല്‍വാസിയുടെ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ സഹിതം ക്യാമ്പില്‍ ഹാജരാകണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു. ഫോണ്‍: 0497 - 2709140

date