Skip to main content

തൊഴിൽമേള 29ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി കല്ലറ പഞ്ചായത്തിന്റെ സഹകരണത്തോടെ, കല്ലറ എസ്.എസ്.വി. യു. പി. സ്‌കൂളിൽ വച്ച്  ശനിയാഴ്ച (മാർച്ച് 29) തൊഴിൽമേള നടത്തുന്നു. അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് പത്തിലധികം കമ്പനികൾ അഭിമുഖം നടത്തും. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് എംപ്ലോയബിലിറ്റി സെന്ററിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് മാർച്ച് 26 ബുധനാഴ്ച കല്ലറ പഞ്ചായത്തിൽ നടത്തുന്ന രജിസ്‌ട്രേഷൻ ക്യാമ്പിൽ 250 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്  ഫോൺ: 0481-2563451.
 

date