Post Category
അവധിക്കാല പഠനക്ലാസ്
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ അവധിക്കാല പഠനക്ലാസ് ''നിറച്ചാര്‍ത്ത്-2025''- ലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് ക്ലാസ്. ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ക്ലാസ് രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ്. മാജിക്ക്, കവിതാ പാരായണം, കഥാകഥനം, കളിമണ്‍ നിര്‍മാണം, കുരുത്തോല നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. വെബ്‌സൈറ്റ് : www.vasthuvidyagurukulam.com, ഫോണ്‍ : 9188089740, 9605458857, 0468-2319740.
date
- Log in to post comments