Skip to main content

അണ്ടർ വാല്യൂവേഷൻ പ്രത്യേക അദാലത്ത് നാളെ

ആധാരത്തിൽ വില കുറച്ചു കാണിച്ചത് മൂലം അണ്ടർവാലുവേഷൻ നടപടികൾ നേരിടുന്ന 1986 മുതൽ 2023 വരെയുള്ള കുടിശ്ശിക അണ്ടർ വാലുവേഷൻ കേസുകൾ തീർപ്പാക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ മാർച്ച് 31ന് അവസാനിക്കും. ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും മാർച്ച് 27ന് രാവിലെ 10 മുതൽ 5 വരെ പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അദാലത്ത് നടത്തും. സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതിയിലൂടെ കുറഞ്ഞ തുക അടച്ച്  നിയമ നടപടികളിൽ നിന്ന് ഒഴിവാകാം. കൂടുതൽ വിവരങ്ങൾ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ:0483 2734883.

date