ടെക്‌നോളജി ക്ലിനിക്ക്*
ജില്ലാ വ്യവസായ കേന്ദ്രം സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ ഭാഗമായി ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ മാര്‍ച്ച് 28 ന് നടക്കുന്ന പരിപാടിയില്‍ ഉദ്യം രജിസ്‌ട്രേഷന്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കും പുതുതായി പ്രവര്‍ത്തനം ആരംഭിച്ച സംരംഭകര്‍ക്കും പങ്കെടുക്കാം. പഴം, പച്ചക്കറികള്‍ മൂല്യവര്‍ദ്ധന സാധ്യതകള്‍, സ്‌പൈസ്സ് പ്രോസസിംഗ്, പാക്കേജിംഗ് വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കും. താത്പര്യമുള്ളവര്‍ ഇന്ന (മാര്‍ച്ച് 26) വൈകിട്ട് നാലിനകം ജില്ലാ വ്യവസായ കേന്ദ്രം മുട്ടില്‍, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 04936 - 202485, 9846363992, 7034610933
- Log in to post comments