Skip to main content

ലഹരിക്കെതിരെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' മനുഷ്യചങ്ങല

ചെങ്ങന്നൂര്‍ ഗവ. വനിത ഐ. ടി. ഐ  നാഷണല്‍ സര്‍വിസ്  സ്കീം (എന്‍. എസ് എസ്.)  യൂണിറ്റിൻ്റെ  ആസാദ് സേനയും ചെങ്ങന്നൂര്‍ സെൻ്റ് ഗ്രിഗോറിയസ്  സ്‌കൂളും ചേര്‍ന്ന് 'ലഹരി വിരുദ്ധ മനുഷ്യചങ്ങല' നടത്തി. 

 ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണല്‍ സര്‍വിസ് സ്‌കീമും ചേര്‍ന്ന് ജീവിതം സുന്ദരമാണ്, ജീവിതമാണ് ലഹരി എന്ന സന്ദേശമുള്‍ക്കൊണ്ട് നടത്തുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് മനുഷ്യചങ്ങല  സംഘടിപ്പിച്ചത്.

 എറണാകുളം സിറ്റി വനിത പോലീസ് എസ്. ഐ  ആനി ശിവ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.  തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ഉള്‍കൊള്ളുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. 

വനിത ഐ. ടി. ഐ. പ്രിൻസിപ്പൽ  സജിമോന്‍ തോമസ്, ആസാദ് സേന ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വരുണ്‍ലാല്‍,  എന്‍. എസ് എസ് പ്രോഗ്രാം ഓഫീസര്‍ ടി. ബി. രാജീവ്, സ്റ്റാഫ് സെക്രട്ടറി ധനേഷ്, സീനിയര്‍ സൂപ്രണ്ട് ശ്രീകുമാര്‍, ഹോസ്റ്റല്‍ സൂപ്രണ്ട് ശ്രീലേഖ, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

(പിആർ/എഎൽപി/942)

date