പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതി പ്രകാശനം ചെയ്തു
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി(ബിഎംസി) നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശികതല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുദർശനാഭായ് നിർവഹിച്ചു.
ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രുതി ജോസ് സംസ്ഥാന ജൈവവൈവിധ്യ ബോർഡിനെ പ്രതിനിധീകരിച്ച് കർമ്മപദ്ധതി ഏറ്റുവാങ്ങി. കാലാവസ്ഥാ വ്യതിയാനത്തെ അനുരൂപപ്പെടുത്തുന്നതിനും പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള സുസ്ഥിരവികസന പദ്ധതികൾ തയ്യാറാക്കുന്നതിനുമാണ് പ്രാദേശികതല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതികൾ തയ്യാറാക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി സി ഷിബു അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പ്രീത അനിൽ, പഞ്ചായത്തംഗങ്ങളായ എൻ ഷൈലജ, ബിഎംസി അംഗങ്ങളായ റ്റി പ്രദീപ്കുമാർ, പി സി മനോഹരൻ, ബിഎംസി കൺവീനർ സി പി പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി എസ് ബിജി, മറ്റ് പഞ്ചായത്തംഗങ്ങൾ, ബിഎംസി അംഗങ്ങൾ, വിവരശേഖരണ വോളണ്ടിയർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/950)
- Log in to post comments