ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സ്പെഷ്യല്‍ ക്യാമ്പ്
ജില്ലാ ഇലക്ഷന്‍ കാര്യാലയത്തിന്റെയും ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും നേതൃത്വത്തി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സ്‌പെഷ്യല്‍ എന്‍റോള്‍മെന്റ് ക്യാമ്പ് മാര്‍ച്ച് 29 ന് നടക്കും ആലപ്പുഴ കളക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിലെ വോട്ടര്‍സഹായ വിജ്ഞാന കേന്ദ്രത്തില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സും വിലാസവും തെളിയിക്കുന്നതിനുള്ള രേഖകള്‍, വോട്ട് ചേര്‍ക്കേണ്ട വ്യക്തിയുടെ വീട്ടിലുള്ള മറ്റൊരു വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ കരുതണം. പ്രസ്തുത വീട്ടില്‍ ആരും തന്നെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അയല്‍വാസിയുടെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ സഹിതം എത്തണമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു. ഫോണ്‍: 0477-2251801, 8547610045.
(പിആർ/എഎൽപി/951)
- Log in to post comments