മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജില്‍ പഠനത്തോടൊപ്പം തൊഴില്‍ പദ്ധതി തുടങ്ങി
മാവേലിക്കര ഐ എച്ച് ആര്‍ ഡി കോളേജില്‍ പഠനത്തോടൊപ്പം തൊഴില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങി. ക്ലാസ് സമയം രാവിലെ 8.30 മുതല്‍ 1.30 വരെ ക്രമീകരിച്ചാണ് ഉച്ചയ്ക്ക് ശേഷം കാമ്പസില്‍ തൊഴില്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നത്. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തനം നടത്തുന്ന കമ്പനിയുടെ ഇലക്ട്രോണിക്‌സ് പ്രൊഡക്ഷന്‍ യൂണിറ്റാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
അരുണ്‍ കുമാര്‍ എംഎല്‍എ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായ മറ്റൊരു കമ്പനിയുടെ ഒരു യൂണിറ്റ് കൂടി ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോമേഴ്സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഷയങ്ങളിലെ എല്ലാ പി ജി വിദ്യാര്‍ഥികള്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അടുത്ത അധ്യയന വര്‍ഷത്തില്‍ തന്നെ ഉച്ചയ്ക്ക് ശേഷം തൊഴില്‍ ചെയ്യാന്‍ ആവശ്യമായ സൗകര്യം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള അപ്ലൈഡ് സയന്‍സ് കോളേജ് വിഭാഗത്തില്‍ പൈലറ്റ് പ്രൊജക്റ്റായാണ് പഠനത്തോടൊപ്പം തൊഴില്‍ പദ്ധതി മാവേലിക്കരയില്‍ ആരംഭിച്ചത്.
(പിആർ/എഎൽപി/956)
- Log in to post comments