Post Category
മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ റിസോഴ്‌സ് റൂം ഉദ്ഘാടനം ചെയ്തു
സംസ്ഥാനസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി വരുന്ന മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ പദ്ധതി 2024-25 ഭാഗമായി അനുവദിച്ച റിസോഴ്‌സ് റൂമിന്റെ ഉദ്ഘാടനം ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്നു. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. കെ. ജയമ്മ റിസോഴ്‌സ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. എം. സി. ചെയര്‍മാന്‍ ബി. എ. റഷീദ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. എസ്. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. വിനീത, വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാന്‍സി ബിയാട്രിസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ എ. കെ. സിജു മോള്‍ എന്നിവര്‍ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ചടങ്ങില്‍ സന്നിഹിതരായി.
(പിആർ/എഎൽപി/958)
date
- Log in to post comments