Skip to main content

*ഡി ഡി യു ജി കെ വൈ -സാഗർമാല" പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

 

 

*ഡി ഡി യു ജി കെ വൈ -സാഗർമാല" പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു*

 

എറണാകുളം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി ഡി യു ജി കെ വൈ ) - സാഗർമാല പദ്ധതികളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ വിവിധ മേഖലകളിൽ ജോലി ചെയ്തുവരുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. 

 

കുടുംബശ്രീയുടെ കീഴിൽ നടപ്പിലാക്കുന്ന ഇത്തരം നൈപുണ്യ പരിശീലന പദ്ധതികൾ ഗ്രാമീണ മേഖലയിലെ നിരവധി യുവതീ യുവാക്കൾക്ക് തൊഴിൽ ലഭ്യമാകാൻ ഉതകുന്നതാണെന്ന് ചടങ്ങിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ പരിശീലനം നേടിയതിന്റെ അനുഭവങ്ങളും അവർ പങ്കിട്ടു. തുടർന്ന് മോട്ടിവേറ്ററായ ആർ.ജെ ശരത് വ്യക്തിത്വ വികസനംഎന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

 

 ഇൻസൈം 2025 എന്ന പേരിൽ ആലുവ ഐ എം സി എ ഹാളിൽ നടന്ന പരിപാടിയിൽ മികച്ച പൂർവ്വ വിദ്യാർത്ഥികളെയും, 2024-25 സാമ്പത്തിക വർഷത്തിൽ ഡി ഡി യു ജി കെ വൈ - സാഗർമാല പദ്ധതികൾ സിഡിഎസ് തലത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കിയ റിസോഴ്‌സ് പേഴ്സൺമാരെയും ആദരിച്ചു. സി ഡി എസ് തലത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവച്ച സി ഡി എസു കൾക്കും അവാർഡുകൾ വിതരണം ചെയ്തു. 

 

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന, അസിസ്റ്റന്റ് ജില്ലാമിഷൻ കോ-ഓഡിനേറ്റർമാരായ കെ.സി. അനുമോൾ, എം.ഡി. സന്തോഷ്,

ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജർ എൻ അജേഷ്, സി ഡി എസ് ചെയർപേഴ്സൻമാർ, ആർ പി മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

date