മാലിന്യമുക്ത നവകേരളം സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്തായി പാറക്കടവ്
ജില്ലാ കളക്ടര്‍ പ്രഖ്യാപനം നടത്തി
മാലിന്യ മുക്ത നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പാറക്കടവ് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്തിലെ കുറുമശ്ശേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പ്രഖ്യാപനം നടത്തി.
പാറക്കടവ് ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതില്‍ മികച്ച പിന്തുണ നല്കിയ പാറക്കടവ് ഹരിത കര്‍മ്മ സേനയേയും, കുടുംബശ്രീയേയും, മാലിന്യ സംസ്കരണ തൊഴിലാളികളെയും ആദരിച്ചു.
പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി ജയദേവന്റെ അധ്യക്ഷനായ യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.പി ജോയ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ്, പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്സ്സി ടോമി, പാറക്കടവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.വൈ ടോമി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജമ്മ വാസുദേവന്‍, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനഅംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ , വ്യാപാരി വ്യവസായികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധികള്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments